news ....ജയറാം രമേഷിന് പ്രധാനമന്ത്രിയുടെ ശാസന @ മുന്നാര്‍:അടുത്ത മാസം ഡല്‍ഹിയില്‍ പ്രത്യേക യോഗം @ സിനിമ ഷൂട്ടിംഗ് സ്ഥലത്ത് സ്ഫോടനം:2 വാഹനങ്ങള്‍ തകര്‍ത്തു @സയ്യിദ് ഇസ്മില്‍ ശിഹാബുദ്ധീന്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു @ കാസര്‍ഗോഡ് സിപിഎം- ലീഗ് സംഘര്‍ഷം: SI അടക്കം നിരവധി പേര്‍ക്ക് പരിക്ക് @ ഹയര്‍ സെക്കന്‍ററി ഫല പ്രക്യാപനം നാളെ @ ക്രിക്കറ്റ്‌:ഇന്ത്യ ഇന്ന് ലങ്കക്കെതിരെ @ കരയുകയല്ല അമ്മമാരുടെ കണ്ണുനീര്‍ ഒപ്പുകയാണ് വേണ്ടത് : അഴീകോട് @ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു........

We are now in Ckalari.com

സ്ട്രോംഗസ്റ്റ് ബിയര്‍ നിരോധിച്ചു!

Tuesday, January 19, 2010 , Posted by shaheer at 5:06 PM

ബിയറടിച്ച് റോഡില്‍ വീഴാമെന്ന് കരുതിയ ബ്രിട്ടനിലെ കുടിയന്‍‌മാര്‍ക്ക് തിരിച്ചടി! ലോകത്തിലെ ഏറ്റവും സൂപ്പര്‍ സ്ട്രോംഗ് ബിയര്‍ ബ്രിട്ടന്‍ നിരോധിച്ചു. ബിയറിന്‍റെ വിപണനം മദ്യപാനം അധികമാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് മദ്യവ്യവസായ നിരീക്ഷകര്‍ മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈയടുത്താണ് 18.2 ശതമാനം ആല്‍ക്കഹോള്‍ ഉള്ള ബിയര്‍ ഒരു സ്കോട്ടിഷ് കമ്പനി പുറത്തിറക്കിയത്.


അധികം കഴിച്ചാല്‍ ഇഴഞ്ഞുപോകേണ്ടിവരും എന്ന വാചകത്തോടെയായിരുന്നു ബിയര്‍ പുറത്തിറക്കിയത്. ബിയര്‍ വിപണിയിലെത്തിയപ്പോള്‍ തന്നെ ആരോഗ്യവിദഗ്ദ്ധര്‍ ബിയറിനെതിരെ രംഗത്ത് വന്നിരുന്നു. ബ്രിട്ടനിലാണ് ഈ സൂപ്പര്‍സ്ട്രോംഗ് ബിയര്‍ ആദ്യം വിപണിയിലിറക്കിയത്. എന്തായാലും ലേബലിലെ വാചകങ്ങളെക്കുറിച്ചന്വേഷിച്ച സംഘം ബിയറിന് നിരോധനമേര്‍പ്പെടുത്തിയതോടെ കുടിയന്‍മാരുടെ പ്രതീക്ഷയെല്ലാം തകര്‍ന്നു.


സ്വതന്ത്രാന്വേഷണ സമിതിയായ ദി പോര്‍ട്ട്‌മാന്‍സ് ഗ്രൂപ്പ് ലേബലിലെ വാചകങ്ങള്‍ മദ്യപാനം വര്‍ധിപ്പിക്കുന്നതാണെന്ന് വിധിച്ചതാണ് ബിയര്‍ കമ്പനിക്ക് തിരിച്ചടിയായത്. 330 മില്ലി ലിറ്റര്‍ ബോട്ടിലില്‍ ആറ് യൂണിറ്റ് ആല്‍ക്കഹോളാണ് ചേര്‍ത്തിരിക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. ബിയര്‍ നിര്‍മ്മിച്ച ബ്ര്യൂഡോഗ് കമ്പനി ഗ്രൂപ്പിന്‍റെ നിയമങ്ങള്‍ ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കമ്പനി വലുതായാലും ചെറുതായാലും നിയമവിരുദ്ധമായ വിപണനം അനുവദിക്കാനാവില്ല. ഭാവിയില്‍ ഈ ബിയര്‍ വിപണനം ചെയ്യാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി. എന്തായാലും ബ്രിട്ടനിലെ കുടിയന്‍‌മാര്‍ക്ക് വെള്ളമടിച്ച് വീലാകാന്‍ ഭാഗ്യമില്ല, അത്രതന്നെ!


എന്നാല്‍, നിരോധനം കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് കമ്പനി പറയുന്നത്. ബ്രിട്ടനിലെ നാലോ അഞ്ചോ ഷോപ്പുകളിലായി അഞ്ഞൂറ് ബോട്ടില്‍ മാത്രമാണ് വിറ്റത്. ഉത്പാദിപ്പിച്ചതിന്‍റെ 90 ശതമാനവും കയറ്റി അയച്ചതായി കമ്പനി വ്യക്തമാക്കി. എന്തായാലും മറ്റ് രാജ്യങ്ങളിലെ കുടിയന്‍‌മാര്‍ക്ക് ഇനി കുടിച്ച് മറിയാം!

Currently have 0 comments:

Leave a Reply

Post a Comment

free counters