ENDGAM3: Blueprint for Global Enslavement

Marley And Me

New World Order' Emerging At G-20 Summit

Crank:High Voltage

Fall of the Republic

WATCHMEN - The Movie

Illuminati : They All Around Us

Bedtime Stories

news ....ജയറാം രമേഷിന് പ്രധാനമന്ത്രിയുടെ ശാസന @ മുന്നാര്‍:അടുത്ത മാസം ഡല്‍ഹിയില്‍ പ്രത്യേക യോഗം @ സിനിമ ഷൂട്ടിംഗ് സ്ഥലത്ത് സ്ഫോടനം:2 വാഹനങ്ങള്‍ തകര്‍ത്തു @സയ്യിദ് ഇസ്മില്‍ ശിഹാബുദ്ധീന്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു @ കാസര്‍ഗോഡ് സിപിഎം- ലീഗ് സംഘര്‍ഷം: SI അടക്കം നിരവധി പേര്‍ക്ക് പരിക്ക് @ ഹയര്‍ സെക്കന്‍ററി ഫല പ്രക്യാപനം നാളെ @ ക്രിക്കറ്റ്‌:ഇന്ത്യ ഇന്ന് ലങ്കക്കെതിരെ @ കരയുകയല്ല അമ്മമാരുടെ കണ്ണുനീര്‍ ഒപ്പുകയാണ് വേണ്ടത് : അഴീകോട് @ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു........

Latest News

We are now in Ckalari.com

ജുഗ്നു ആയിഹെ........

Posted by shaheer on Monday, May 10, 2010 , under | comments (0)



   ടക്കന്‍ കേരളത്തില്‍ കനത്ത ചൂടിന്‍ വിരാമം കുറിച്ച് കൊണ്ട് വേനല്‍ മഴ വന്നെത്തി.മഴയെത്തിയതോടെ മിന്നാമിന്നി കൂട്ടങ്ങളും വരവായി.നീണ്ട വിശ്രമ കാലയളവിനു ശേഷം മഴ പെയ്തൊഴിഞ്ഞ മാനത്തെ വര്‍ണാഭമാക്കി കൊണ്ട് വാനിലെ നക്ഷത്രങ്ങളുടെ സൗന്ദര്യത്തെ അന്വര്‍തഥമാക്കും വിധം ധരണിയുടെ വിരിമാറില്‍ ഈ കൊച്ചു ജീവികള്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കുന്നു.തലയ്ക്കു മുകളിലൂടെ മന്ദം മന്ദം പറന്നകലുന്ന മിന്നാമിന്നി കൂട്ടം സവിശേഷമായ ഒരു കാഴ്ച തന്നെയാണ്. കാര്‍മേഘങ്ങള്‍  മൂടിയ മാനത് മറഞ്ഞ പോയ നക്ഷത്രങ്ങളുടെ അഭാവം ധരണിയിലെ ഈ താരകങ്ങള്‍ പരിഹരിക്കുന്നു.മിന്നാമിന്നിയുടെ സവിശേഷമായ വിശേഷങ്ങള്‍ പകര്‍ത്തിയ തൂലികകള്‍ നിരവധിയാണ്.ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും അപ്പുറത്ത് ഇരുള്‍ വീണ പാതകളിലൂടെ തന്റെതായ സ്നേഹത്തിന്‍റെ,സത്യത്തിന്‍റെ. ശാന്തിയുടെ പ്രകാശ വലയവുമേന്തി അവള്‍ പറന്നകലുകയാണ്. മിന്നാമിന്നിയെ കുറിച്ച് എഴുതാത്ത ഗ്രാമങ്ങളിലെ രാകാഴ്ചകള്‍ അപൂര്‍ണ്ണമാണെന്നാണ് എന്റെ അപിപ്രായം.കടന്നു പോകുന്ന വഴിതാരകളെ ഹര്‍ഷം കൊള്ളിച്ചു കൊണ്ടാണ് ഓരോ മിന്നാമിനുങ്ങും കടന്നു പോവുന്നത്.
     മഴ പെയ്തൊഴിഞ്ഞ ഈ സന്ധ്യാ സമയത്ത് തീര്‍ച്ചയായും എന്‍റെ കണ്ണുകള്‍ക്ക്‌ വിശേഷപെട്ട കാഴ്ച സമ്മാനിച്ചത്‌  മരങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന ഈ മിന്നാമിന്നി കൂട്ടങ്ങള്‍ തീര്‍ത്ത വര്‍ണ്ണ വിസ്മയ കാഴ്ചകള്‍ തന്നെയാണ്. മഞ്ഞു വീഴുന്ന ഡിസംബര്‍ മാസത്തില്‍ പാതയോരങ്ങളില്‍ കാണാറുള്ള x - mas ട്രീകളെക്കാള്‍ ആകര്‍ഷണീയം തന്നെ ഈ കാഴ്ചകള്‍."ദൈവത്തിന്റെ വൈകാട്ടികള്‍" എന്നു വായിച്ചു മറന്ന ഏതോ ഒരു പുസ്തകത്തില്‍ ഇവരെ കുറിച്ച കഥാകാരന്‍ വിശേഷിപ്പിച്ചത് ഓര്‍മ്മയിലേക്ക് കടന്നു വരുന്നു.
    ഇന്ന് അതി വേഗം മാറികൊണ്ടിരിക്കുന്ന ലോകത്തിന്റെ കുതിപ്പിന് മുന്നില്‍ കിതച്ചു നില്‍ക്കുന്ന എനിക്കും നിങ്ങള്‍ക്കും ഇതെല്ലം കഴിഞ്ഞു പോയ ആ നല്ല കാലങ്ങളിലെ മധുര സ്മരണകള്‍ മാത്രമാണ്. നിഷ്കളങ്കമായ ഗ്രാമകാഴ്ച്ചകളുടെ മായാത്ത സ്മരണകളാണിവയെല്ലാം.അതെ,പണ്ട് കവി പടിയത്ത്‌ പോലെ നമുക്കെല്ലാം കണ്ണടകള്‍ വേണ്ടിയിരിക്കുന്നു.സമൂഹത്തിലേക്കു നോക്കുവാന്‍ സാദിക്കുന്ന,തെളിച്ചമുള്ള,നല്ല കണ്ണടകള്‍ ആവണം അവ.നമ്മുടെ വരും തലമുറയ്ക്ക് കേവലം വായിച്ചു മറന്ന ഒരു കഥയിലെ കഥാപാത്രങ്ങലോ പശ്ചാതലങ്ങലോ ആവരുത് നമ്മുടെ ഗ്രാമ കാഴ്ചകള്‍.

മന്ത്രിയുടെ മദ്യപാനവും ഗെയിമായി




മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ ജനാര്‍ദനന്റെ കഥാപാത്രം പറയുന്നുണ്ട്‌, ഈ പത്രക്കാരെക്കൊണ്ടു തോറ്റു. അവരതും വാര്‍ത്തയാക്കിയോ? ഇപ്പോള്‍ തോല്‍ക്കുന്നത്‌ ഓണ്‍ലൈനുകളെക്കൊണ്ടാണ്‌. എന്തു കിട്ടിയാലും അവര്‍ ഗെയിമാക്കും. ജോര്‍ജ്‌ ബുഷിനെ ഷൂവെറിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞില്ല അതിനു മുമ്പേ അതു ഗെയിമായി. സത്യം കംപ്യൂട്ടേഴ്സിലെ രാമലിംഗരാജുവിനെ ചീമുട്ടയെറിയുന്നതും ഹിറ്റ്‌ ഗെയിമായി സ്ക്രീനില്‍ തെളിഞ്ഞു. ഇതാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കു പുതിയ ഇര. മദ്യപിച്ചു മന്ത്രിസ്ഥാനം പോയ ഷൊയ്ച്ചി നഗക്കാവ. ഗെയിമിലൂടെയും മാനം പോകുന്ന അവസ്ഥ. ജപ്പാനിലെ മുന്‍ധനകാര്യമന്ത്രിയാണു ഷൊയ്ച്ചി . റോമില്‍ ജി 7 കോണ്‍ഫറന്‍സിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണു മന്ത്രി മദ്യപിച്ചെത്തിയതും, പുലിവാലായതും, ഇപ്പോള്‍ ഗെയിമായതും.ഗെയിമിലും പത്രസമ്മേളനമാണു പശ്ചാത്തലം. വേദിയില്‍ മന്ത്രിയിരിക്കുന്നു, ഇരുവശത്തും രണ്ടു മദ്യക്കുപ്പികള്‍. മന്ത്രി ചിലപ്പോള്‍ ഇരുന്നുറങ്ങും, ചിലപ്പോള്‍ കിടന്നുറങ്ങും. ഇടയ്ക്കു റിപ്പോര്‍ട്ടമാര്‍ ചോദ്യം ചോദിക്കുമ്പോള്‍ മന്ത്രിയെ കീ 5 പ്രസ്‌ ചെയ്ത്‌ ഉണര്‍ ത്തണം. വീണ്ടും ഉറങ്ങി എനര്‍ജി സമ്പാദിക്കണം. ചോദിക്കുമ്പോള്‍ മന്ത്രി ഉറക്കമാണെങ്കില്‍ പോയ്ന്റ്‌ നഷ്ടപ്പെടും. എന്തായാലും ഗെയിം ഹിറ്റായിക്കഴിഞ്ഞു. ജപ്പാനിലെ മൊബെയിലുകളിലെല്ലാം ഈ ഗെയിമുണ്ട്‌.മദ്യത്തോടുള്ള പ്രണയത്തില്‍ പ്രശസ്തനായ മന്ത്രി വലന്റൈന്‍ ദിനത്തില്‍- ഫെബ്രുവരി 14- പത്രസമ്മേളനം നടത്തിയതു യാദൃച്ഛികം. പ്രസ്‌ മീറ്റിനു മുമ്പു താന്‍ കഴിച്ചതു ഹെവി ഡോസ്‌ മെഡിസിനാണെന്നാണു മന്ത്രിയുടെ പക്ഷം. പക്ഷേ, പത്രപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉറക്കംതൂങ്ങിയും വാക്കുകള്‍ കുഴഞ്ഞുമൊക്കെയാണു മന്ത്രി മറുപടി പറഞ്ഞത്‌. ഒടുവില്‍ പ്രണയദിനത്തിലെ പത്രസമ്മേളനത്തിന്റെ രക്തസാക്ഷിയായി നാലുദിവസത്തിനുശേഷം നഗക്കാവ രാജിവച്ചു.ഇനിയിപ്പോ മന്ത്രിസ്ഥാനമൊക്കെ നഷ്ടപ്പെട്ട സ്ഥിതിക്ക്‌, സ്വന്തം പേരിലുള്ള മൊബെയില്‍ ഗെയിമൊക്കെ കളിച്ചിരിക്കാം മുന്‍ധനകാര്യ മന്ത്രിക്ക്‌.

ഒരു ഒളിമ്പിക് മദ്യപാനവും ശിക്ഷയും

Posted by shaheer on , under | comments (0)



ന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല“ എന്നു പറഞ്ഞുനടക്കുന്ന പലരെയും നമുക്കറിയാം. ഈ ഗണത്തില്‍പ്പെടുന്ന ഒരാളാണ് ബെലാറസിലെ ഒളിമ്പിക് ചാമ്പ്യന്‍ ആന്‍ഡ്രീ അര്‍മനോവ്. അര്‍മനോവിന്‍റെ മദ്യപാനമാണ് അധികൃതര്‍ക്ക് തലവേദനയായത്. ഇതുമൂലം ബെലാറസ് കായിക വകുപ്പ് അര്‍മനോവിന് രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.


ഭാരോദ്വഹന വിഭാഗത്തിലാണ് ബീജിംഗില്‍ അര്‍മനോവ് സ്വര്‍ണ്ണമണിഞ്ഞത്. ഇനി പറയുന്നത് അര്‍മനോവിന്‍റെ മറ്റൊരു മുഖം. മദ്യപിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് നമ്മള്‍ പറയാറില്ലേ. അര്‍മനോവ് ഇതിന് നേരെ വിപരീതമാണ്. മദ്യപിച്ചാല്‍ വണ്ടിയില്‍ കിടക്കണം. അതും വീട്ടിലല്ല, പെരുവഴിയില്‍.


മൂന്ന് മാസത്തിനിടെ ഇങ്ങനെ രണ്ടാം തവണയാണ് അര്‍മനോവിനെ അധികൃതര്‍ പൊക്കിയത്. ആദ്യം കഴിഞ്ഞ ഡിസംബറിലായിരുന്നു. അന്ന് താക്കീതും ഉപദേശവും ഒക്കെ നല്‍കി വിട്ടയച്ചു. അര്‍മനോവുണ്ടോ നന്നാകുന്നു? കഴിഞ്ഞ മാസം തന്‍റെ പുതിയ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ താക്കോല്‍ വാങ്ങി മടങ്ങവേ അര്‍മനോവിനൊരു പൂ‍തി. പുതിയ താമസമൊക്കെ തുടങ്ങുകയല്ലേ... ഒന്നു മിനുങ്ങിക്കളയാം. അങ്ങനെ രണ്ടെണ്ണം വിട്ട് വീട്ടില്‍ പോകുമ്പോളാണ് വീണ്ടും പെട്ടത്. മദ്യപാനികളായ ഡ്രൈവര്‍മാരെ പിടികൂടാനിറങ്ങിയ അധികൃതര്‍, തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന മട്ടില്‍ വിടാതെ പിടിച്ചു.


പിന്നെ അച്ചടക്കസമിതിയായി.. വിശദീകരണമായി.. അങ്ങനെ ഒടുവില്‍ വിധിയുമായി. രണ്ട് കൊല്ലത്തേക്ക് വിലക്ക്. രണ്ട് കൊല്ലം വീട്ടിലിരുന്ന് ആവശ്യം പോലെ കുടിക്കാം.. ആരും ചോദിക്കില്ല. വിലക്കും ഇല്ല...


105 കിലോഗ്രാം വിഭാഗത്തിലാണ് അര്‍മനോവ് മത്സരിക്കുന്നത്. ബീജിംഗില്‍ നിരവധി ലോക റെക്കോഡുകള്‍ പഴങ്കഥയാക്കിയായിരുന്നു ഇരുപത്തിയൊന്നുകാരനായ അര്‍മനോവിന്‍റെ സ്വര്‍ണ്ണക്കൊയ്ത്ത്.


2007ല്‍ പത്തൊമ്പതാം വയസിലാണ് അര്‍മനോവ് ആദ്യമായി ഭാരോദ്വഹനത്തില്‍ ലോകകിരീടം നേടുന്നത്. സ്വഭാവദൂഷ്യം കാരണം പ്രസിഡന്‍റിന്‍റെ പ്രത്യേക സ്കോളര്‍ഷിപ്പായ 5,000 യു‌എസ് ഡോളറും അര്‍മനോവിന് നഷ്ടമായിരിക്കുകയാണ്.


അര്‍മനോവിനുള്ള ശിക്ഷ കുറച്ചതിനും കായികമന്ത്രാലയത്തിന് ഉത്തരമുണ്ട്. ചെറിയ പ്രായമല്ലേ? നന്നാവുന്നെങ്കില്‍ നന്നായിക്കോട്ടെ. എങ്ങാനും ഒരു ബോധോദയം ഉണ്ടായാലോ?

മദ്യപാനവും വദനാര്‍ബുദവും

Posted by shaheer on , under | comments (0)



പുകവലി അര്‍ബുദത്തിനു കാരണമാകുമെന്ന് തെളിയിക്കുന്ന നിരവധി ഗവേഷണ റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അര്‍ബുദം ക്ഷണിച്ചുവരുത്തുന്നതില്‍ പുകവലിയോളം പങ്ക് മദ്യപാനത്തിനുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ടിലെ കാന്‍സര്‍ റിസേര്‍ച്ച് യു.കെ. എന്ന ഗവേഷണസ്ഥാപനം.

രാജ്യത്ത് വ്യാപകമായി കണ്ടുവരുന്ന വദനാര്‍ബുദത്തിന് പ്രധാനകാരണം വര്‍ധിക്കുന്ന മദ്യപാനമാണെന്ന് ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വിശദീകരിക്കുന്നു.

ചുണ്ട്, വായ, തൊണ്ട, നാവ് എന്നീ ശരീരഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദത്തെയാണ് വദനാര്‍ബുദം എന്ന വിഭാഗത്തില്‍ പെടുത്തുന്നത്.

ഓരോവര്‍ഷവും ഇംഗ്ലണ്ടില്‍ മാത്രം 1800 പേര്‍ വദനാര്‍ബുദം പിടിപെട്ട് മരിക്കുന്നു. അയ്യായിരത്തിലധികം പുതിയ കേസുകള്‍ കണ്ടെത്തുന്നുമുണ്ട്. അപകടകരമായ ഈ പ്രവണത ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ കാന്‍സര്‍ റിസേര്‍ച്ച് യു.കെ. തീരുമാനിച്ചത്. തൊണ്ണൂറുകള്‍ക്ക് ശേഷം മധ്യവയസിലെത്തിയ പുരുഷന്‍മാരില്‍ 28 ശതമാനവും സ്ത്രീകളില്‍ 24 ശതമാനവും വദനാര്‍ബുദം വര്‍ധിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. രോഗികളില്‍ ഭൂരിഭാഗം പേരും അമിതമദ്യപാനശീലത്തിന് അടിമപ്പെട്ടവരുമായിരുന്നു. 1950ന് ശേഷം ഇംഗ്ലണ്ടിലുടനീളം മദ്യ ഉപയോഗം ഇരട്ടിയായതും അര്‍ബുദം പടരുന്നതില്‍ കാരണമായിട്ടുണ്ട്. മദ്യപിക്കുന്നവരില്‍ എണ്‍പതുശതമാനത്തിലധികം പേരും പുകവലിക്കുന്നവരുമായതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇതൊക്കെയാണ് വദനാര്‍ബുദം വര്‍ധിക്കാന്‍ കാരണമായതെന്ന് കാന്‍സര്‍ റിസര്‍ച്ച് യു.കെ.യുടെ പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

'നിരന്തരമായ മദ്യപാനം കാരണം തൊണ്ടയിലെയും വായയിലെയും തൊലിയുടെ നേര്‍ത്ത ആവരണം നശിക്കുന്നതാണ് ഇതിനു പ്രധാന കാരണം. മദ്യപാനം വദനാര്‍ബുദത്തിനു വഴിവെക്കുമെന്ന വസ്തുത ബോധവത്കരണത്തിലൂടെ കൂടുതല്‍ പേരില്‍ എത്തിക്കേണ്ടതുണ്ട്'- യു.കെ. ഫാക്കല്‍ട്ടി ഓഫ് പബ്ലിക്ക് ഹെല്‍ത്ത് പ്രസിഡന്റ് പ്രൊഫ. അലന്‍ മാരിയോണ്‍ ഡേവിസ് അഭിപ്രായപ്പെടുന്നു.

വായയ്ക്കുള്ളിലെ പുണ്ണുകള്‍, മുറിവുകള്‍, വെളുത്തതും ചുവന്നതുമായ പാടുകള്‍ എന്നിവയാണ് വദനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍. തുടക്കത്തിലേ കണ്ടെത്തിയാല്‍ ഈ രോഗം ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാനാവുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു.

ഈ മഹാ വിപത്തിനെതിരെ ഒന്നിക്കാം........ നാളേക്ക് വേണ്ടി.

Posted by shaheer on Tuesday, January 19, 2010 , under | comments (0)





പുകവലിച്ചാല്‍ 2 വര്‍ഷം തടവ്‌.

Posted by shaheer on , under | comments (0)



ബുദബി: യു എ ഇയില്‍ പുകയില വിരുദ്ധ നിയമം കര്‍ശനമാക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. പുക വലിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതും പിടിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷത്തെ തടവും പിഴയും ലഭിക്കും. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് ആല്‍ നഹ്യാന്‍ പുതിയ നിയമ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി.
പുകിയ ഉല്‍പന്നങ്ങളുടെ പിണനവും പ്രചാരണവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുകിയ വില്‍കുന്ന ചായക്കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് പുകിയ ഉല്‍പന്നങ്ങളുടെ ഉപയോഗവും അതു കാരണമായുണ്ടാകുന്ന രോഗങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് ശക്തമായ നടപടികളെടുക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
രാജ്യത്ത് പുകയില വിരുദ്ധ ബോധവത്കരണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. 



 

മദ്യപാനം മൂലം ചര്‍മരോഗങ്ങള്‍

Posted by shaheer on , under | comments (0)



രീരത്തിലെ എല്ലാ പ്രധാന അവയവങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന മദ്യം ത്വക് രോഗങ്ങള്‍ക്കും കാരണമാവുമത്രേ .അമിതവും അനിയന്ത്രിതവുമായ മദ്യപാനം ചില പ്രത്യേക തരത്തിലുള്ള ചര്‍മ രോഗങ്ങള്‍ക്ക് - പ്രത്യേകിച്ച് സോറിയാസിസ് ,എക്സീമ ,നഖങ്ങള്‍ക്കുണ്ടാവുന്ന ചിലതരം തകരാറുകള്‍ എന്നിവയ്ക്ക് വഴിതെളിയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ നിന്നും തെളിയിക്കുന്നത് .


ഇന്ത്യക്കാരില്‍ കാണപ്പെടുന്ന ത്വക് രോഗങ്ങളില്‍ പ്രധാനം സോറിയാസിസ് ആണ് .മദ്യപാനത്തിന്‍റെ ദുരുപയോഗം ഈ രോഗത്തിന്‍റെ ആവിര്‍ഭാവത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിരിക്കുന്നു .
സൂക്ഷ്മധമനികളെ പോലും വികസിപ്പിക്കുക എന്നത് മദ്യത്തിന്‍റെ ഒരു പ്രത്യേകതയാണ് . ഇതാവാം സോറിയാസിസിന്‍റെ ഉത്ഭവവുമായുള്ള മദ്യത്തിന്‍റെ ബന്ധമെന്ന് കണക്കാക്കപ്പെടുന്നു.


അമിതമായി മദ്യം ഉപയോഗിക്കുന്നവരില്‍ സൂക്ഷ്മധമനികളുടെ വികാസം മൂലം മുഖം രക്താഭമാകുന്നത് സാധാരണമാണ് .അതുപോലെത്തന്നെ അമിത മദ്യപാനികളുടെ നഖം കട്ടികൂടിയതാകുകയും ഒരു പ്രത്യേക നിറത്തില്‍ കാണപ്പെടുകയും ചെയ്യും .

free counters