news ....ജയറാം രമേഷിന് പ്രധാനമന്ത്രിയുടെ ശാസന @ മുന്നാര്‍:അടുത്ത മാസം ഡല്‍ഹിയില്‍ പ്രത്യേക യോഗം @ സിനിമ ഷൂട്ടിംഗ് സ്ഥലത്ത് സ്ഫോടനം:2 വാഹനങ്ങള്‍ തകര്‍ത്തു @സയ്യിദ് ഇസ്മില്‍ ശിഹാബുദ്ധീന്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു @ കാസര്‍ഗോഡ് സിപിഎം- ലീഗ് സംഘര്‍ഷം: SI അടക്കം നിരവധി പേര്‍ക്ക് പരിക്ക് @ ഹയര്‍ സെക്കന്‍ററി ഫല പ്രക്യാപനം നാളെ @ ക്രിക്കറ്റ്‌:ഇന്ത്യ ഇന്ന് ലങ്കക്കെതിരെ @ കരയുകയല്ല അമ്മമാരുടെ കണ്ണുനീര്‍ ഒപ്പുകയാണ് വേണ്ടത് : അഴീകോട് @ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു........

We are now in Ckalari.com

ജുഗ്നു ആയിഹെ........

Posted by shaheer on Monday, May 10, 2010 , under | comments (0)



   ടക്കന്‍ കേരളത്തില്‍ കനത്ത ചൂടിന്‍ വിരാമം കുറിച്ച് കൊണ്ട് വേനല്‍ മഴ വന്നെത്തി.മഴയെത്തിയതോടെ മിന്നാമിന്നി കൂട്ടങ്ങളും വരവായി.നീണ്ട വിശ്രമ കാലയളവിനു ശേഷം മഴ പെയ്തൊഴിഞ്ഞ മാനത്തെ വര്‍ണാഭമാക്കി കൊണ്ട് വാനിലെ നക്ഷത്രങ്ങളുടെ സൗന്ദര്യത്തെ അന്വര്‍തഥമാക്കും വിധം ധരണിയുടെ വിരിമാറില്‍ ഈ കൊച്ചു ജീവികള്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കുന്നു.തലയ്ക്കു മുകളിലൂടെ മന്ദം മന്ദം പറന്നകലുന്ന മിന്നാമിന്നി കൂട്ടം സവിശേഷമായ ഒരു കാഴ്ച തന്നെയാണ്. കാര്‍മേഘങ്ങള്‍  മൂടിയ മാനത് മറഞ്ഞ പോയ നക്ഷത്രങ്ങളുടെ അഭാവം ധരണിയിലെ ഈ താരകങ്ങള്‍ പരിഹരിക്കുന്നു.മിന്നാമിന്നിയുടെ സവിശേഷമായ വിശേഷങ്ങള്‍ പകര്‍ത്തിയ തൂലികകള്‍ നിരവധിയാണ്.ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും അപ്പുറത്ത് ഇരുള്‍ വീണ പാതകളിലൂടെ തന്റെതായ സ്നേഹത്തിന്‍റെ,സത്യത്തിന്‍റെ. ശാന്തിയുടെ പ്രകാശ വലയവുമേന്തി അവള്‍ പറന്നകലുകയാണ്. മിന്നാമിന്നിയെ കുറിച്ച് എഴുതാത്ത ഗ്രാമങ്ങളിലെ രാകാഴ്ചകള്‍ അപൂര്‍ണ്ണമാണെന്നാണ് എന്റെ അപിപ്രായം.കടന്നു പോകുന്ന വഴിതാരകളെ ഹര്‍ഷം കൊള്ളിച്ചു കൊണ്ടാണ് ഓരോ മിന്നാമിനുങ്ങും കടന്നു പോവുന്നത്.
     മഴ പെയ്തൊഴിഞ്ഞ ഈ സന്ധ്യാ സമയത്ത് തീര്‍ച്ചയായും എന്‍റെ കണ്ണുകള്‍ക്ക്‌ വിശേഷപെട്ട കാഴ്ച സമ്മാനിച്ചത്‌  മരങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന ഈ മിന്നാമിന്നി കൂട്ടങ്ങള്‍ തീര്‍ത്ത വര്‍ണ്ണ വിസ്മയ കാഴ്ചകള്‍ തന്നെയാണ്. മഞ്ഞു വീഴുന്ന ഡിസംബര്‍ മാസത്തില്‍ പാതയോരങ്ങളില്‍ കാണാറുള്ള x - mas ട്രീകളെക്കാള്‍ ആകര്‍ഷണീയം തന്നെ ഈ കാഴ്ചകള്‍."ദൈവത്തിന്റെ വൈകാട്ടികള്‍" എന്നു വായിച്ചു മറന്ന ഏതോ ഒരു പുസ്തകത്തില്‍ ഇവരെ കുറിച്ച കഥാകാരന്‍ വിശേഷിപ്പിച്ചത് ഓര്‍മ്മയിലേക്ക് കടന്നു വരുന്നു.
    ഇന്ന് അതി വേഗം മാറികൊണ്ടിരിക്കുന്ന ലോകത്തിന്റെ കുതിപ്പിന് മുന്നില്‍ കിതച്ചു നില്‍ക്കുന്ന എനിക്കും നിങ്ങള്‍ക്കും ഇതെല്ലം കഴിഞ്ഞു പോയ ആ നല്ല കാലങ്ങളിലെ മധുര സ്മരണകള്‍ മാത്രമാണ്. നിഷ്കളങ്കമായ ഗ്രാമകാഴ്ച്ചകളുടെ മായാത്ത സ്മരണകളാണിവയെല്ലാം.അതെ,പണ്ട് കവി പടിയത്ത്‌ പോലെ നമുക്കെല്ലാം കണ്ണടകള്‍ വേണ്ടിയിരിക്കുന്നു.സമൂഹത്തിലേക്കു നോക്കുവാന്‍ സാദിക്കുന്ന,തെളിച്ചമുള്ള,നല്ല കണ്ണടകള്‍ ആവണം അവ.നമ്മുടെ വരും തലമുറയ്ക്ക് കേവലം വായിച്ചു മറന്ന ഒരു കഥയിലെ കഥാപാത്രങ്ങലോ പശ്ചാതലങ്ങലോ ആവരുത് നമ്മുടെ ഗ്രാമ കാഴ്ചകള്‍.

മന്ത്രിയുടെ മദ്യപാനവും ഗെയിമായി




മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ ജനാര്‍ദനന്റെ കഥാപാത്രം പറയുന്നുണ്ട്‌, ഈ പത്രക്കാരെക്കൊണ്ടു തോറ്റു. അവരതും വാര്‍ത്തയാക്കിയോ? ഇപ്പോള്‍ തോല്‍ക്കുന്നത്‌ ഓണ്‍ലൈനുകളെക്കൊണ്ടാണ്‌. എന്തു കിട്ടിയാലും അവര്‍ ഗെയിമാക്കും. ജോര്‍ജ്‌ ബുഷിനെ ഷൂവെറിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞില്ല അതിനു മുമ്പേ അതു ഗെയിമായി. സത്യം കംപ്യൂട്ടേഴ്സിലെ രാമലിംഗരാജുവിനെ ചീമുട്ടയെറിയുന്നതും ഹിറ്റ്‌ ഗെയിമായി സ്ക്രീനില്‍ തെളിഞ്ഞു. ഇതാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കു പുതിയ ഇര. മദ്യപിച്ചു മന്ത്രിസ്ഥാനം പോയ ഷൊയ്ച്ചി നഗക്കാവ. ഗെയിമിലൂടെയും മാനം പോകുന്ന അവസ്ഥ. ജപ്പാനിലെ മുന്‍ധനകാര്യമന്ത്രിയാണു ഷൊയ്ച്ചി . റോമില്‍ ജി 7 കോണ്‍ഫറന്‍സിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണു മന്ത്രി മദ്യപിച്ചെത്തിയതും, പുലിവാലായതും, ഇപ്പോള്‍ ഗെയിമായതും.ഗെയിമിലും പത്രസമ്മേളനമാണു പശ്ചാത്തലം. വേദിയില്‍ മന്ത്രിയിരിക്കുന്നു, ഇരുവശത്തും രണ്ടു മദ്യക്കുപ്പികള്‍. മന്ത്രി ചിലപ്പോള്‍ ഇരുന്നുറങ്ങും, ചിലപ്പോള്‍ കിടന്നുറങ്ങും. ഇടയ്ക്കു റിപ്പോര്‍ട്ടമാര്‍ ചോദ്യം ചോദിക്കുമ്പോള്‍ മന്ത്രിയെ കീ 5 പ്രസ്‌ ചെയ്ത്‌ ഉണര്‍ ത്തണം. വീണ്ടും ഉറങ്ങി എനര്‍ജി സമ്പാദിക്കണം. ചോദിക്കുമ്പോള്‍ മന്ത്രി ഉറക്കമാണെങ്കില്‍ പോയ്ന്റ്‌ നഷ്ടപ്പെടും. എന്തായാലും ഗെയിം ഹിറ്റായിക്കഴിഞ്ഞു. ജപ്പാനിലെ മൊബെയിലുകളിലെല്ലാം ഈ ഗെയിമുണ്ട്‌.മദ്യത്തോടുള്ള പ്രണയത്തില്‍ പ്രശസ്തനായ മന്ത്രി വലന്റൈന്‍ ദിനത്തില്‍- ഫെബ്രുവരി 14- പത്രസമ്മേളനം നടത്തിയതു യാദൃച്ഛികം. പ്രസ്‌ മീറ്റിനു മുമ്പു താന്‍ കഴിച്ചതു ഹെവി ഡോസ്‌ മെഡിസിനാണെന്നാണു മന്ത്രിയുടെ പക്ഷം. പക്ഷേ, പത്രപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉറക്കംതൂങ്ങിയും വാക്കുകള്‍ കുഴഞ്ഞുമൊക്കെയാണു മന്ത്രി മറുപടി പറഞ്ഞത്‌. ഒടുവില്‍ പ്രണയദിനത്തിലെ പത്രസമ്മേളനത്തിന്റെ രക്തസാക്ഷിയായി നാലുദിവസത്തിനുശേഷം നഗക്കാവ രാജിവച്ചു.ഇനിയിപ്പോ മന്ത്രിസ്ഥാനമൊക്കെ നഷ്ടപ്പെട്ട സ്ഥിതിക്ക്‌, സ്വന്തം പേരിലുള്ള മൊബെയില്‍ ഗെയിമൊക്കെ കളിച്ചിരിക്കാം മുന്‍ധനകാര്യ മന്ത്രിക്ക്‌.

ഒരു ഒളിമ്പിക് മദ്യപാനവും ശിക്ഷയും

Posted by shaheer on , under | comments (0)



ന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല“ എന്നു പറഞ്ഞുനടക്കുന്ന പലരെയും നമുക്കറിയാം. ഈ ഗണത്തില്‍പ്പെടുന്ന ഒരാളാണ് ബെലാറസിലെ ഒളിമ്പിക് ചാമ്പ്യന്‍ ആന്‍ഡ്രീ അര്‍മനോവ്. അര്‍മനോവിന്‍റെ മദ്യപാനമാണ് അധികൃതര്‍ക്ക് തലവേദനയായത്. ഇതുമൂലം ബെലാറസ് കായിക വകുപ്പ് അര്‍മനോവിന് രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.


ഭാരോദ്വഹന വിഭാഗത്തിലാണ് ബീജിംഗില്‍ അര്‍മനോവ് സ്വര്‍ണ്ണമണിഞ്ഞത്. ഇനി പറയുന്നത് അര്‍മനോവിന്‍റെ മറ്റൊരു മുഖം. മദ്യപിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് നമ്മള്‍ പറയാറില്ലേ. അര്‍മനോവ് ഇതിന് നേരെ വിപരീതമാണ്. മദ്യപിച്ചാല്‍ വണ്ടിയില്‍ കിടക്കണം. അതും വീട്ടിലല്ല, പെരുവഴിയില്‍.


മൂന്ന് മാസത്തിനിടെ ഇങ്ങനെ രണ്ടാം തവണയാണ് അര്‍മനോവിനെ അധികൃതര്‍ പൊക്കിയത്. ആദ്യം കഴിഞ്ഞ ഡിസംബറിലായിരുന്നു. അന്ന് താക്കീതും ഉപദേശവും ഒക്കെ നല്‍കി വിട്ടയച്ചു. അര്‍മനോവുണ്ടോ നന്നാകുന്നു? കഴിഞ്ഞ മാസം തന്‍റെ പുതിയ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ താക്കോല്‍ വാങ്ങി മടങ്ങവേ അര്‍മനോവിനൊരു പൂ‍തി. പുതിയ താമസമൊക്കെ തുടങ്ങുകയല്ലേ... ഒന്നു മിനുങ്ങിക്കളയാം. അങ്ങനെ രണ്ടെണ്ണം വിട്ട് വീട്ടില്‍ പോകുമ്പോളാണ് വീണ്ടും പെട്ടത്. മദ്യപാനികളായ ഡ്രൈവര്‍മാരെ പിടികൂടാനിറങ്ങിയ അധികൃതര്‍, തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന മട്ടില്‍ വിടാതെ പിടിച്ചു.


പിന്നെ അച്ചടക്കസമിതിയായി.. വിശദീകരണമായി.. അങ്ങനെ ഒടുവില്‍ വിധിയുമായി. രണ്ട് കൊല്ലത്തേക്ക് വിലക്ക്. രണ്ട് കൊല്ലം വീട്ടിലിരുന്ന് ആവശ്യം പോലെ കുടിക്കാം.. ആരും ചോദിക്കില്ല. വിലക്കും ഇല്ല...


105 കിലോഗ്രാം വിഭാഗത്തിലാണ് അര്‍മനോവ് മത്സരിക്കുന്നത്. ബീജിംഗില്‍ നിരവധി ലോക റെക്കോഡുകള്‍ പഴങ്കഥയാക്കിയായിരുന്നു ഇരുപത്തിയൊന്നുകാരനായ അര്‍മനോവിന്‍റെ സ്വര്‍ണ്ണക്കൊയ്ത്ത്.


2007ല്‍ പത്തൊമ്പതാം വയസിലാണ് അര്‍മനോവ് ആദ്യമായി ഭാരോദ്വഹനത്തില്‍ ലോകകിരീടം നേടുന്നത്. സ്വഭാവദൂഷ്യം കാരണം പ്രസിഡന്‍റിന്‍റെ പ്രത്യേക സ്കോളര്‍ഷിപ്പായ 5,000 യു‌എസ് ഡോളറും അര്‍മനോവിന് നഷ്ടമായിരിക്കുകയാണ്.


അര്‍മനോവിനുള്ള ശിക്ഷ കുറച്ചതിനും കായികമന്ത്രാലയത്തിന് ഉത്തരമുണ്ട്. ചെറിയ പ്രായമല്ലേ? നന്നാവുന്നെങ്കില്‍ നന്നായിക്കോട്ടെ. എങ്ങാനും ഒരു ബോധോദയം ഉണ്ടായാലോ?

മദ്യപാനവും വദനാര്‍ബുദവും

Posted by shaheer on , under | comments (0)



പുകവലി അര്‍ബുദത്തിനു കാരണമാകുമെന്ന് തെളിയിക്കുന്ന നിരവധി ഗവേഷണ റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അര്‍ബുദം ക്ഷണിച്ചുവരുത്തുന്നതില്‍ പുകവലിയോളം പങ്ക് മദ്യപാനത്തിനുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ടിലെ കാന്‍സര്‍ റിസേര്‍ച്ച് യു.കെ. എന്ന ഗവേഷണസ്ഥാപനം.

രാജ്യത്ത് വ്യാപകമായി കണ്ടുവരുന്ന വദനാര്‍ബുദത്തിന് പ്രധാനകാരണം വര്‍ധിക്കുന്ന മദ്യപാനമാണെന്ന് ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വിശദീകരിക്കുന്നു.

ചുണ്ട്, വായ, തൊണ്ട, നാവ് എന്നീ ശരീരഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദത്തെയാണ് വദനാര്‍ബുദം എന്ന വിഭാഗത്തില്‍ പെടുത്തുന്നത്.

ഓരോവര്‍ഷവും ഇംഗ്ലണ്ടില്‍ മാത്രം 1800 പേര്‍ വദനാര്‍ബുദം പിടിപെട്ട് മരിക്കുന്നു. അയ്യായിരത്തിലധികം പുതിയ കേസുകള്‍ കണ്ടെത്തുന്നുമുണ്ട്. അപകടകരമായ ഈ പ്രവണത ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ കാന്‍സര്‍ റിസേര്‍ച്ച് യു.കെ. തീരുമാനിച്ചത്. തൊണ്ണൂറുകള്‍ക്ക് ശേഷം മധ്യവയസിലെത്തിയ പുരുഷന്‍മാരില്‍ 28 ശതമാനവും സ്ത്രീകളില്‍ 24 ശതമാനവും വദനാര്‍ബുദം വര്‍ധിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. രോഗികളില്‍ ഭൂരിഭാഗം പേരും അമിതമദ്യപാനശീലത്തിന് അടിമപ്പെട്ടവരുമായിരുന്നു. 1950ന് ശേഷം ഇംഗ്ലണ്ടിലുടനീളം മദ്യ ഉപയോഗം ഇരട്ടിയായതും അര്‍ബുദം പടരുന്നതില്‍ കാരണമായിട്ടുണ്ട്. മദ്യപിക്കുന്നവരില്‍ എണ്‍പതുശതമാനത്തിലധികം പേരും പുകവലിക്കുന്നവരുമായതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇതൊക്കെയാണ് വദനാര്‍ബുദം വര്‍ധിക്കാന്‍ കാരണമായതെന്ന് കാന്‍സര്‍ റിസര്‍ച്ച് യു.കെ.യുടെ പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

'നിരന്തരമായ മദ്യപാനം കാരണം തൊണ്ടയിലെയും വായയിലെയും തൊലിയുടെ നേര്‍ത്ത ആവരണം നശിക്കുന്നതാണ് ഇതിനു പ്രധാന കാരണം. മദ്യപാനം വദനാര്‍ബുദത്തിനു വഴിവെക്കുമെന്ന വസ്തുത ബോധവത്കരണത്തിലൂടെ കൂടുതല്‍ പേരില്‍ എത്തിക്കേണ്ടതുണ്ട്'- യു.കെ. ഫാക്കല്‍ട്ടി ഓഫ് പബ്ലിക്ക് ഹെല്‍ത്ത് പ്രസിഡന്റ് പ്രൊഫ. അലന്‍ മാരിയോണ്‍ ഡേവിസ് അഭിപ്രായപ്പെടുന്നു.

വായയ്ക്കുള്ളിലെ പുണ്ണുകള്‍, മുറിവുകള്‍, വെളുത്തതും ചുവന്നതുമായ പാടുകള്‍ എന്നിവയാണ് വദനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍. തുടക്കത്തിലേ കണ്ടെത്തിയാല്‍ ഈ രോഗം ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാനാവുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു.

ഈ മഹാ വിപത്തിനെതിരെ ഒന്നിക്കാം........ നാളേക്ക് വേണ്ടി.

Posted by shaheer on Tuesday, January 19, 2010 , under | comments (0)





പുകവലിച്ചാല്‍ 2 വര്‍ഷം തടവ്‌.

Posted by shaheer on , under | comments (0)



ബുദബി: യു എ ഇയില്‍ പുകയില വിരുദ്ധ നിയമം കര്‍ശനമാക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. പുക വലിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതും പിടിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷത്തെ തടവും പിഴയും ലഭിക്കും. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് ആല്‍ നഹ്യാന്‍ പുതിയ നിയമ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി.
പുകിയ ഉല്‍പന്നങ്ങളുടെ പിണനവും പ്രചാരണവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുകിയ വില്‍കുന്ന ചായക്കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് പുകിയ ഉല്‍പന്നങ്ങളുടെ ഉപയോഗവും അതു കാരണമായുണ്ടാകുന്ന രോഗങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് ശക്തമായ നടപടികളെടുക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
രാജ്യത്ത് പുകയില വിരുദ്ധ ബോധവത്കരണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. 



 

മദ്യപാനം മൂലം ചര്‍മരോഗങ്ങള്‍

Posted by shaheer on , under | comments (0)



രീരത്തിലെ എല്ലാ പ്രധാന അവയവങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന മദ്യം ത്വക് രോഗങ്ങള്‍ക്കും കാരണമാവുമത്രേ .അമിതവും അനിയന്ത്രിതവുമായ മദ്യപാനം ചില പ്രത്യേക തരത്തിലുള്ള ചര്‍മ രോഗങ്ങള്‍ക്ക് - പ്രത്യേകിച്ച് സോറിയാസിസ് ,എക്സീമ ,നഖങ്ങള്‍ക്കുണ്ടാവുന്ന ചിലതരം തകരാറുകള്‍ എന്നിവയ്ക്ക് വഴിതെളിയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ നിന്നും തെളിയിക്കുന്നത് .


ഇന്ത്യക്കാരില്‍ കാണപ്പെടുന്ന ത്വക് രോഗങ്ങളില്‍ പ്രധാനം സോറിയാസിസ് ആണ് .മദ്യപാനത്തിന്‍റെ ദുരുപയോഗം ഈ രോഗത്തിന്‍റെ ആവിര്‍ഭാവത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിരിക്കുന്നു .
സൂക്ഷ്മധമനികളെ പോലും വികസിപ്പിക്കുക എന്നത് മദ്യത്തിന്‍റെ ഒരു പ്രത്യേകതയാണ് . ഇതാവാം സോറിയാസിസിന്‍റെ ഉത്ഭവവുമായുള്ള മദ്യത്തിന്‍റെ ബന്ധമെന്ന് കണക്കാക്കപ്പെടുന്നു.


അമിതമായി മദ്യം ഉപയോഗിക്കുന്നവരില്‍ സൂക്ഷ്മധമനികളുടെ വികാസം മൂലം മുഖം രക്താഭമാകുന്നത് സാധാരണമാണ് .അതുപോലെത്തന്നെ അമിത മദ്യപാനികളുടെ നഖം കട്ടികൂടിയതാകുകയും ഒരു പ്രത്യേക നിറത്തില്‍ കാണപ്പെടുകയും ചെയ്യും .

ഗര്‍ഭമുണ്ടോ: മദ്യം ഒഴിവാക്കുക

Posted by shaheer on , under | comments (0)



ര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരും മദ്യം ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. മിതമായ മദ്യപാനം ആകാമെന്നായിരുന്നു നേരത്തേയുള്ള സര്‍ക്കാര്‍ നിലപാട്.


ബ്രിട്ടനിലെമ്പാടും ഉള്ള സ്ത്രീകളെ ഉദ്ദേശിച്ചാണ് പുതിയ ഉപദേശം. 'സരളമായ ഉപദേശമാണ് ഞങ്ങളുടേത്. ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാന്‍ ഒത്ധങ്ങുന്നവരും മദ്യം ഒഴിവാക്കുക''- ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫിയോണ അഡ്ഷെഡ് പറയുന്നു.


മദ്യ കുപ്പികളിലും കവറുകളിലും ഈ ഉപദേശം രേഖപ്പെടുത്താനും ശ്രമിക്കും. ഈ ഉപദേശം ശിരസ്സാവഹിച്ച് പല ഗര്‍ഭിണികളും മദ്യം ഒഴിവാക്കാന്‍ ആരംഭിച്ചിട്ടുണ്ട്- ഡോ ഫിയോണ പറഞ്ഞു.


ബ്രിട്ടണില്‍ ഒമ്പത് ശതമാനം ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് അനുവദനീയമായതിലും കുടുതല്‍ അളവില്‍ മദ്യം കഴിക്കുന്നുണ്ടെന്ന് കഴിഞ്ഞ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യം കഴിക്കുന്നതു കൊണ്ടുണ്ടാകാവുന്ന ആപത്തുകളെ കുറിച്ച് ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ബോധവല്‍ക്കരണം വേണമെന്ന അഭിപ്രായത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍.


ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജനിക്കുന്ന 6000 കുഞ്ഞുങ്ങള്‍ക്ക് ഫേറ്റല്‍ 'ആള്‍ക്കൊഹോള്‍ സിന്‍ഡ്രം' എന്ന അപാകത ഉണ്ടാകുന്നുണ്ടെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭം ധരിച്ചിരിക്കുന്പോള്‍ മാതാവ്
മദ്യം ഉപയോഗിക്കുന്നത് മൂലമാണ് ഈ അസുഖം ഉണ്ടാകുന്നത്.

സ്ട്രോംഗസ്റ്റ് ബിയര്‍ നിരോധിച്ചു!

Posted by shaheer on , under | comments (0)



ബിയറടിച്ച് റോഡില്‍ വീഴാമെന്ന് കരുതിയ ബ്രിട്ടനിലെ കുടിയന്‍‌മാര്‍ക്ക് തിരിച്ചടി! ലോകത്തിലെ ഏറ്റവും സൂപ്പര്‍ സ്ട്രോംഗ് ബിയര്‍ ബ്രിട്ടന്‍ നിരോധിച്ചു. ബിയറിന്‍റെ വിപണനം മദ്യപാനം അധികമാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് മദ്യവ്യവസായ നിരീക്ഷകര്‍ മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈയടുത്താണ് 18.2 ശതമാനം ആല്‍ക്കഹോള്‍ ഉള്ള ബിയര്‍ ഒരു സ്കോട്ടിഷ് കമ്പനി പുറത്തിറക്കിയത്.


അധികം കഴിച്ചാല്‍ ഇഴഞ്ഞുപോകേണ്ടിവരും എന്ന വാചകത്തോടെയായിരുന്നു ബിയര്‍ പുറത്തിറക്കിയത്. ബിയര്‍ വിപണിയിലെത്തിയപ്പോള്‍ തന്നെ ആരോഗ്യവിദഗ്ദ്ധര്‍ ബിയറിനെതിരെ രംഗത്ത് വന്നിരുന്നു. ബ്രിട്ടനിലാണ് ഈ സൂപ്പര്‍സ്ട്രോംഗ് ബിയര്‍ ആദ്യം വിപണിയിലിറക്കിയത്. എന്തായാലും ലേബലിലെ വാചകങ്ങളെക്കുറിച്ചന്വേഷിച്ച സംഘം ബിയറിന് നിരോധനമേര്‍പ്പെടുത്തിയതോടെ കുടിയന്‍മാരുടെ പ്രതീക്ഷയെല്ലാം തകര്‍ന്നു.


സ്വതന്ത്രാന്വേഷണ സമിതിയായ ദി പോര്‍ട്ട്‌മാന്‍സ് ഗ്രൂപ്പ് ലേബലിലെ വാചകങ്ങള്‍ മദ്യപാനം വര്‍ധിപ്പിക്കുന്നതാണെന്ന് വിധിച്ചതാണ് ബിയര്‍ കമ്പനിക്ക് തിരിച്ചടിയായത്. 330 മില്ലി ലിറ്റര്‍ ബോട്ടിലില്‍ ആറ് യൂണിറ്റ് ആല്‍ക്കഹോളാണ് ചേര്‍ത്തിരിക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. ബിയര്‍ നിര്‍മ്മിച്ച ബ്ര്യൂഡോഗ് കമ്പനി ഗ്രൂപ്പിന്‍റെ നിയമങ്ങള്‍ ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കമ്പനി വലുതായാലും ചെറുതായാലും നിയമവിരുദ്ധമായ വിപണനം അനുവദിക്കാനാവില്ല. ഭാവിയില്‍ ഈ ബിയര്‍ വിപണനം ചെയ്യാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി. എന്തായാലും ബ്രിട്ടനിലെ കുടിയന്‍‌മാര്‍ക്ക് വെള്ളമടിച്ച് വീലാകാന്‍ ഭാഗ്യമില്ല, അത്രതന്നെ!


എന്നാല്‍, നിരോധനം കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് കമ്പനി പറയുന്നത്. ബ്രിട്ടനിലെ നാലോ അഞ്ചോ ഷോപ്പുകളിലായി അഞ്ഞൂറ് ബോട്ടില്‍ മാത്രമാണ് വിറ്റത്. ഉത്പാദിപ്പിച്ചതിന്‍റെ 90 ശതമാനവും കയറ്റി അയച്ചതായി കമ്പനി വ്യക്തമാക്കി. എന്തായാലും മറ്റ് രാജ്യങ്ങളിലെ കുടിയന്‍‌മാര്‍ക്ക് ഇനി കുടിച്ച് മറിയാം!

തമാശകള്‍

Posted by shaheer on , under | comments (0)



മദ്യപാനം കുറയ്ക്കാന്‍

ദ്യവിരുദ്ധ സമതി നേതാവായ പ്രതാപന്‍ മദ്യപാന ശീലം കുറയ്ക്കാനുള്ള ഒരു കുറുക്കുവഴി നാട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തു,

“ നിങ്ങള്‍ അവിവാഹിതാരണെങ്കില്‍ ദുഃഖം വരുമ്പോള്‍ മദ്യപിക്കുക, വിവാഹിതരാണെങ്കില്‍ സന്തോഷം വരുമ്പോഴും ”

 

മദ്യക്കുപ്പിയില്‍ വീണുപോയ കേരളം!

Posted by shaheer on , under | comments (1)




ദ്യപ കേരളം മുന്നോട്ട്’ എന്നാണ് സമീപകാലത്തെ കേരളത്തിലെ മദ്യവില്‍പ്പനക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. മില്ലികളില്‍ തുടങ്ങി കുപ്പികള്‍ പോരാത്ത അവസ്ഥയിലെത്തിക്കുന്ന, മനുഷ്യരെ അടിമയാക്കുന്ന മദ്യപാന ശീലത്തിന് സമൂഹവും സര്‍ക്കാരും ഒരേ പോലെ പച്ചക്കൊടി കാട്ടുകയല്ലേ?

പുതുവത്സരത്തെ ‘ലഹരിയോടെ’ വരവേല്‍ക്കാനായി വിദ്യാര്‍ത്ഥികളും തൊഴിലാളികളും മുതലാളിമാരും അടങ്ങുന്ന സമൂഹം കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലകളില്‍ ഒറ്റ ദിവസം ചെലവിട്ടത് 30 കോടി രൂപ! ഇത് പുതുവത്സരത്തലേന്നിന്റെ കണക്കാണെങ്കില്‍ ക്രിസ്തുമസിന്റെ തലേന്ന് വിറ്റഴിച്ചത് 28 കോടി രൂപയുടെ മദ്യമാണ്. തിരുവോണത്തലേന്നാവട്ടെ 34.13 കോടി രൂപയുടെ മദ്യമാണ് മലയാളി വാങ്ങിയത് അതായത്, ആഘോഷമേതായാലും മദ്യപാനം നടക്കണം!


ഈ കണക്കുകളെല്ലാം കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ! ഇതിനൊക്കെ പുറമെ കേരളത്തിലുള്ള 750 ഓളം ബാറുകളില്‍ നിന്നുള്ള മദ്യവും മലയാളികള്‍ തന്നെയാണ് കുടിക്കുന്നത്. പിന്നെ വ്യാജന്‍, കള്ളില്‍ മായം ചേര്‍ക്കുന്ന സ്പിരിറ്റ് അങ്ങനെ മറ്റൊരു വഴിക്കൂടെയും നമ്മള്‍ മദ്യവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. അതൊക്കെ പോരാഞ്ഞ്, “നല്ല സാധനം കഴിക്കണമെങ്കില്‍ പട്ടാളം വേണം” എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന എത്രയോ മലയാളികളുണ്ട്! ഉത്സവവും വിശേഷവുമൊന്നും കണക്കാക്കാതെ വിമുക്തഭടന്മാരുടെ ക്വോട്ടാ കാത്ത് കഴിയുന്ന വലിയൊരു മദ്യപ വിഭാഗത്തെയും നമുക്ക് അവഗണിക്കാന്‍ കഴിയില്ല.


അതായത്, മുമ്പ് വല്ലപ്പോഴും മാത്രം, അതും ഒതുക്കത്തില്‍ അല്‍പ്പം മദ്യം അകത്താക്കിയിരുന്ന മലയാളിക്ക് മദ്യത്തോടുള്ള സമീപനമേ മാറിപ്പോയി. എന്തിനേറെ, സിനിമയിലെ മദ്യപാനം വില്ലന്‍‌മാരുടെ മാത്രം കുത്തകയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നായകന്‍ ഫുള്‍ടൈം മദ്യപാനിയായി മദ്യക്കുപ്പിയെ വാഴ്ത്തുന്നത് നാം മോഹന്‍‌ലാല്‍ നായകനായ ഹലോ, ചോട്ടാമുംബൈ എന്നീ സിനിമകളില്‍ കണ്ടുകഴിഞ്ഞു.


ഇപ്പോള്‍ സ്കൂള്‍ കുട്ടികളുടെ സ്വകാര്യ ആഘോഷങ്ങള്‍ക്ക് പോലും മദ്യം അവിഭാജ്യ ഘടകമാണ്. പരസ്യമായി ഇത്തരം ശീലങ്ങളെ എതിര്‍ക്കുന്ന അപൂര്‍വമാളുകള്‍ക്ക് കുട്ടികളില്‍ നിന്നല്ല വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും അവയുടെ രാഷ്ട്രീയ ശാഖകളില്‍ നിന്നും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വെല്ലുവിളി നല്‍കാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ മിനക്കെടേണ്ടി വരികയുമില്ല.


സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ കോളജ് വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്ന മറ്റാളുകളുടെയും കാര്യം പറയേണ്ടതില്ലല്ലോ. മരണം, പ്രസവം, പെണ്ണുകാണല്‍, വിവാഹം അങ്ങനെ വിശേഷം എന്തുമായിക്കൊള്ളട്ടെ, വിഷയം സന്തോഷമോ സന്താപമോ ആവട്ടെ, മദ്യക്കുപ്പിമേലുള്ള മലയാളിയുടെ പിടി മുറുകകയേ ഉള്ളൂ.


കേരള സമൂഹത്തില്‍ മദ്യത്തിന് ഇപ്പോള്‍ ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്. മദ്യപിക്കാം, എന്നാല്‍ അളവ് വിടരുത് എന്ന് പറയുന്ന അമ്മമാരും ഭാര്യമാരും അച്ഛന്മാരും സഹോദരന്മാരും ഇന്ന് നമുക്ക് അന്യമല്ല. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വില്‍പ്പനവഴിയും അല്ലാതെയും സര്‍ക്കാരിന് ലഭിക്കുന്ന ഭീമമായ നികുതി തുക സമൂഹത്തിലെ മദ്യ മാന്യത ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയുമില്ല.


അതായത്, ഒരു കുപ്പി മദ്യത്തിന് 200 ശതമാനത്തോളം വില്‍പ്പന നികുതിയാണ് നല്‍കേണ്ടി വരുന്നത്. ബിവറേജസ് വഴി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന റമ്മിന് യഥാര്‍ത്ഥത്തില്‍ 18-20 രൂപ വരെയാണ് ചെലവാകുന്നത്. റമ്മിലെ ശരാശരി മുന്തിയ ഇനത്തിന് 300 രൂപയും ഏറ്റവും കൂടിയ ഇനത്തിന് 800 രൂപയുമാണ് സര്‍ക്കാര്‍ വില. ഒരു കുപ്പി ബ്രാന്‍ഡി നിര്‍മ്മിക്കാ‍ന്‍ ശരാശരി 35 രൂ‍പ മാത്രം ചെലവിടുമ്പോള്‍ ഇതിന്‍ മദ്യപാനി നല്‍കേണ്ടി വരുന്നത് 750 രൂപ വരെയാണ്. വിസ്കി ഒരു കുപ്പി നിര്‍മ്മിക്കാന്‍ ശരാശരി 40 രൂപ മാത്രമാണ് ചെലവ്. ഇത് മദ്യപിക്കുന്നവരുടെ കൈകളില്‍ എത്തുമ്പോള്‍ 1500 രൂപ വരെ ചെലവാകും!


അതായത്, കേരളത്തിലെ മദ്യപാന ശീലം ക്രിമിനല്‍ വാസന കൂട്ടുകയും സാമൂഹിക ബന്ധങ്ങളെ ശിഥിലമാക്കുകയും റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്താലും സര്‍ക്കാരിന് വിഷമിക്കേണ്ടതില്ല. ഓരോ മദ്യക്കുപ്പിയും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊന്‍‌മുട്ടയിടുന്ന താ‍റാവാണ്.

ഒബാമയെവിടെ?

Posted by shaheer on Friday, January 8, 2010 , under | comments (0)



മുസ്ലിം ലോകവും അമേരിക്കയും തമ്മിലുള്ള കലുഷിതമായ ബന്ധം മാറ്റിപണിയുമെന്ന ഒബാമയുടെ വാഗ്ദാനം 2010ല്‍ വിചാരണ ചെയ്യപ്പെടാന്‍ പോവുകയാണ്.ഏപ്രിലില്‍ അങ്കാറയിലും ജൂണില്‍ കൈറോയിലും ഒബാമ നല്‍കിയ പ്രതീക്ഷകള്‍ക്കും അമേരിക്കയുടെ യഥാര്‍ത്ഥ നയങ്ങള്ക്കുമിടയില്‍ അദ്ദേഹം എങ്ങനെ പാലം പണിയുമെന്ന് മുസ്ലിംകള്‍ ഉറ്റു നോക്കുന്നു.ഒരു കാര്യം തീര്‍ത്തു പറയാം.വരുന്ന ഒരു കൊല്ലക്കാലം, ചൈനയിലെ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ നിന്ന് തുടങ്ങി നിരവധിയിടങ്ങളില്‍ അമേരിക്കയുടെ വിദേശ നയം സ്ഫോടനാത്മകമായ വെല്ലുവിളി നേരിടാന്‍ പോവുകയാണ്.ഒബാമയുടെ വക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം അത്രയും വലുതാണ്.അവിടവിടങ്ങളിലായി വര്ഷിക്കാത്ത ചില കാര്‍േമഘങ്ങളെ സൃഷ്ടിക്കാന്‍ മാത്രമേ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളൂ.മഹാത്മജിക്ക് ലഭിക്കാത്ത നോബല്‍ സമ്മാനം നേടിയത് കൊണ്ടാരും അംഗീകരിക്കപ്പെടുന്നില്ല.ഒബാമ നല്‍കിയ പ്രതീക്ഷകള്‍ പരികണിക്കുമ്പോള്‍ കാര്യങ്ങള്‍ ഇത്ര ദയനീയമായ ഒരു ഘട്ടതിലെതുന്നത് അത്ബുതകരമാണ്.കൃത്യമായ നടപടികള്‍ ഒന്നുമില്ലാതെ ആത്മപ്രശംസപരമായ വാചക കസര്‍ത്ത്‌കള്‍ക്കിടയില്‍ അഭിരമിക്കുകയാണ്‌ ഒബാമ.ഫലസ്തീനിലെയോ,ഇറാനിലെയോ,അഫ്ഗാനിലെയോ,ഇറാഖിലെയോ,സംഭവ വികാസങ്ങള്‍ക്ക്‌ മാറ്റങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല.ഇതൊന്നും പോരെങ്കില്‍ ഒരു പുതിയ അക്രമമുഖം തുറക്കുകയന്‍ അമേരിക്ക.അല്ലങ്കില്‍ മറ്റൊരു നുണക്കഥ കൂടി.മറ്റൊരു മുസ്ലിം രാഷ്ട്രത്തിലേക്ക് കൂടി ഒളികണ്ണെറിഞ്ഞിരിക്കുകയാണ് ഈ വിരുതന്‍. യമനില്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു തുടങ്ങിയിരിക്കുന്നു.പ്രത്യേക സേന ആക്രമണം നടത്തിക്കഴിഞ്ഞു.അല്‍-കാഇദ  തന്നെയാണ് ലക്‌ഷ്യം???? അതെ,ഒബാമയെന്ന "സമാധാനപ്രേമി" വീണ്ടും പരിഹാസ്യനാവുകയാണ്.

free counters