news ....ജയറാം രമേഷിന് പ്രധാനമന്ത്രിയുടെ ശാസന @ മുന്നാര്‍:അടുത്ത മാസം ഡല്‍ഹിയില്‍ പ്രത്യേക യോഗം @ സിനിമ ഷൂട്ടിംഗ് സ്ഥലത്ത് സ്ഫോടനം:2 വാഹനങ്ങള്‍ തകര്‍ത്തു @സയ്യിദ് ഇസ്മില്‍ ശിഹാബുദ്ധീന്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു @ കാസര്‍ഗോഡ് സിപിഎം- ലീഗ് സംഘര്‍ഷം: SI അടക്കം നിരവധി പേര്‍ക്ക് പരിക്ക് @ ഹയര്‍ സെക്കന്‍ററി ഫല പ്രക്യാപനം നാളെ @ ക്രിക്കറ്റ്‌:ഇന്ത്യ ഇന്ന് ലങ്കക്കെതിരെ @ കരയുകയല്ല അമ്മമാരുടെ കണ്ണുനീര്‍ ഒപ്പുകയാണ് വേണ്ടത് : അഴീകോട് @ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു........

We are now in Ckalari.com

ഗര്‍ഭമുണ്ടോ: മദ്യം ഒഴിവാക്കുക

Tuesday, January 19, 2010 , Posted by shaheer at 5:10 PM

ര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരും മദ്യം ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. മിതമായ മദ്യപാനം ആകാമെന്നായിരുന്നു നേരത്തേയുള്ള സര്‍ക്കാര്‍ നിലപാട്.


ബ്രിട്ടനിലെമ്പാടും ഉള്ള സ്ത്രീകളെ ഉദ്ദേശിച്ചാണ് പുതിയ ഉപദേശം. 'സരളമായ ഉപദേശമാണ് ഞങ്ങളുടേത്. ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാന്‍ ഒത്ധങ്ങുന്നവരും മദ്യം ഒഴിവാക്കുക''- ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫിയോണ അഡ്ഷെഡ് പറയുന്നു.


മദ്യ കുപ്പികളിലും കവറുകളിലും ഈ ഉപദേശം രേഖപ്പെടുത്താനും ശ്രമിക്കും. ഈ ഉപദേശം ശിരസ്സാവഹിച്ച് പല ഗര്‍ഭിണികളും മദ്യം ഒഴിവാക്കാന്‍ ആരംഭിച്ചിട്ടുണ്ട്- ഡോ ഫിയോണ പറഞ്ഞു.


ബ്രിട്ടണില്‍ ഒമ്പത് ശതമാനം ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് അനുവദനീയമായതിലും കുടുതല്‍ അളവില്‍ മദ്യം കഴിക്കുന്നുണ്ടെന്ന് കഴിഞ്ഞ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യം കഴിക്കുന്നതു കൊണ്ടുണ്ടാകാവുന്ന ആപത്തുകളെ കുറിച്ച് ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ബോധവല്‍ക്കരണം വേണമെന്ന അഭിപ്രായത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍.


ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജനിക്കുന്ന 6000 കുഞ്ഞുങ്ങള്‍ക്ക് ഫേറ്റല്‍ 'ആള്‍ക്കൊഹോള്‍ സിന്‍ഡ്രം' എന്ന അപാകത ഉണ്ടാകുന്നുണ്ടെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭം ധരിച്ചിരിക്കുന്പോള്‍ മാതാവ്
മദ്യം ഉപയോഗിക്കുന്നത് മൂലമാണ് ഈ അസുഖം ഉണ്ടാകുന്നത്.

Currently have 0 comments:

Leave a Reply

Post a Comment

free counters