മന്ത്രിയുടെ മദ്യപാനവും ഗെയിമായി
Thursday, January 28, 2010
, Posted by shaheer at 5:21 PM
മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ ജനാര്‍ദനന്റെ കഥാപാത്രം പറയുന്നുണ്ട്, ഈ പത്രക്കാരെക്കൊണ്ടു തോറ്റു. അവരതും വാര്‍ത്തയാക്കിയോ? ഇപ്പോള്‍ തോല്‍ക്കുന്നത് ഓണ്‍ലൈനുകളെക്കൊണ്ടാണ്. എന്തു കിട്ടിയാലും അവര്‍ ഗെയിമാക്കും. ജോര്‍ജ് ബുഷിനെ ഷൂവെറിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞില്ല അതിനു മുമ്പേ അതു ഗെയിമായി. സത്യം കംപ്യൂട്ടേഴ്സിലെ രാമലിംഗരാജുവിനെ ചീമുട്ടയെറിയുന്നതും ഹിറ്റ് ഗെയിമായി സ്ക്രീനില്‍ തെളിഞ്ഞു. ഇതാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കു പുതിയ ഇര. മദ്യപിച്ചു മന്ത്രിസ്ഥാനം പോയ ഷൊയ്ച്ചി നഗക്കാവ. ഗെയിമിലൂടെയും മാനം പോകുന്ന അവസ്ഥ. ജപ്പാനിലെ മുന്‍ധനകാര്യമന്ത്രിയാണു ഷൊയ്ച്ചി . റോമില്‍ ജി 7 കോണ്‍ഫറന്‍സിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണു മന്ത്രി മദ്യപിച്ചെത്തിയതും, പുലിവാലായതും, ഇപ്പോള്‍ ഗെയിമായതും.ഗെയിമിലും പത്രസമ്മേളനമാണു പശ്ചാത്തലം. വേദിയില്‍ മന്ത്രിയിരിക്കുന്നു, ഇരുവശത്തും രണ്ടു മദ്യക്കുപ്പികള്‍. മന്ത്രി ചിലപ്പോള്‍ ഇരുന്നുറങ്ങും, ചിലപ്പോള്‍ കിടന്നുറങ്ങും. ഇടയ്ക്കു റിപ്പോര്‍ട്ടമാര്‍ ചോദ്യം ചോദിക്കുമ്പോള്‍ മന്ത്രിയെ കീ 5 പ്രസ് ചെയ്ത് ഉണര്‍ ത്തണം. വീണ്ടും ഉറങ്ങി എനര്‍ജി സമ്പാദിക്കണം. ചോദിക്കുമ്പോള്‍ മന്ത്രി ഉറക്കമാണെങ്കില്‍ പോയ്ന്റ് നഷ്ടപ്പെടും. എന്തായാലും ഗെയിം ഹിറ്റായിക്കഴിഞ്ഞു. ജപ്പാനിലെ മൊബെയിലുകളിലെല്ലാം ഈ ഗെയിമുണ്ട്.മദ്യത്തോടുള്ള പ്രണയത്തില്‍ പ്രശസ്തനായ മന്ത്രി വലന്റൈന്‍ ദിനത്തില്‍- ഫെബ്രുവരി 14- പത്രസമ്മേളനം നടത്തിയതു യാദൃച്ഛികം. പ്രസ് മീറ്റിനു മുമ്പു താന്‍ കഴിച്ചതു ഹെവി ഡോസ് മെഡിസിനാണെന്നാണു മന്ത്രിയുടെ പക്ഷം. പക്ഷേ, പത്രപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉറക്കംതൂങ്ങിയും വാക്കുകള്‍ കുഴഞ്ഞുമൊക്കെയാണു മന്ത്രി മറുപടി പറഞ്ഞത്. ഒടുവില്‍ പ്രണയദിനത്തിലെ പത്രസമ്മേളനത്തിന്റെ രക്തസാക്ഷിയായി നാലുദിവസത്തിനുശേഷം നഗക്കാവ രാജിവച്ചു.ഇനിയിപ്പോ മന്ത്രിസ്ഥാനമൊക്കെ നഷ്ടപ്പെട്ട സ്ഥിതിക്ക്, സ്വന്തം പേരിലുള്ള മൊബെയില്‍ ഗെയിമൊക്കെ കളിച്ചിരിക്കാം മുന്‍ധനകാര്യ മന്ത്രിക്ക്.







Currently have 0 comments: