We are now in Ckalari.com |
പുകവലിച്ചാല്‍ 2 വര്‍ഷം തടവ്.
Posted by shaheer
on
Tuesday, January 19, 2010
, under |
comments (0)
അബുദബി: യു എ ഇയില്‍ പുകയില വിരുദ്ധ നിയമം കര്‍ശനമാക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. പുക വലിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതും പിടിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷത്തെ തടവും പിഴയും ലഭിക്കും. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് ആല്‍ നഹ്യാന്‍ പുതിയ നിയമ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി.
പുകിയ ഉല്‍പന്നങ്ങളുടെ പിണനവും പ്രചാരണവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുകിയ വില്‍കുന്ന ചായക്കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് പുകിയ ഉല്‍പന്നങ്ങളുടെ ഉപയോഗവും അതു കാരണമായുണ്ടാകുന്ന രോഗങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് ശക്തമായ നടപടികളെടുക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
രാജ്യത്ത് പുകയില വിരുദ്ധ ബോധവത്കരണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.
മദ്യപാനം മൂലം ചര്‍മരോഗങ്ങള്‍
Posted by shaheer
on , under |
comments (0)
ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന മദ്യം ത്വക് രോഗങ്ങള്‍ക്കും കാരണമാവുമത്രേ .അമിതവും അനിയന്ത്രിതവുമായ മദ്യപാനം ചില പ്രത്യേക തരത്തിലുള്ള ചര്‍മ രോഗങ്ങള്‍ക്ക് - പ്രത്യേകിച്ച് സോറിയാസിസ് ,എക്സീമ ,നഖങ്ങള്‍ക്കുണ്ടാവുന്ന ചിലതരം തകരാറുകള്‍ എന്നിവയ്ക്ക് വഴിതെളിയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ നിന്നും തെളിയിക്കുന്നത് .
ഇന്ത്യക്കാരില്‍ കാണപ്പെടുന്ന ത്വക് രോഗങ്ങളില്‍ പ്രധാനം സോറിയാസിസ് ആണ് .മദ്യപാനത്തിന്‍റെ ദുരുപയോഗം ഈ രോഗത്തിന്‍റെ ആവിര്‍ഭാവത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിരിക്കുന്നു .
സൂക്ഷ്മധമനികളെ പോലും വികസിപ്പിക്കുക എന്നത് മദ്യത്തിന്‍റെ ഒരു പ്രത്യേകതയാണ് . ഇതാവാം സോറിയാസിസിന്‍റെ ഉത്ഭവവുമായുള്ള മദ്യത്തിന്‍റെ ബന്ധമെന്ന് കണക്കാക്കപ്പെടുന്നു.
അമിതമായി മദ്യം ഉപയോഗിക്കുന്നവരില്‍ സൂക്ഷ്മധമനികളുടെ വികാസം മൂലം മുഖം രക്താഭമാകുന്നത് സാധാരണമാണ് .അതുപോലെത്തന്നെ അമിത മദ്യപാനികളുടെ നഖം കട്ടികൂടിയതാകുകയും ഒരു പ്രത്യേക നിറത്തില്‍ കാണപ്പെടുകയും ചെയ്യും .
ഗര്‍ഭമുണ്ടോ: മദ്യം ഒഴിവാക്കുക
Posted by shaheer
on , under |
comments (0)
ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരും മദ്യം ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. മിതമായ മദ്യപാനം ആകാമെന്നായിരുന്നു നേരത്തേയുള്ള സര്‍ക്കാര്‍ നിലപാട്.
ബ്രിട്ടനിലെമ്പാടും ഉള്ള സ്ത്രീകളെ ഉദ്ദേശിച്ചാണ് പുതിയ ഉപദേശം. 'സരളമായ ഉപദേശമാണ് ഞങ്ങളുടേത്. ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാന്‍ ഒത്ധങ്ങുന്നവരും മദ്യം ഒഴിവാക്കുക''- ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫിയോണ അഡ്ഷെഡ് പറയുന്നു.
മദ്യ കുപ്പികളിലും കവറുകളിലും ഈ ഉപദേശം രേഖപ്പെടുത്താനും ശ്രമിക്കും. ഈ ഉപദേശം ശിരസ്സാവഹിച്ച് പല ഗര്‍ഭിണികളും മദ്യം ഒഴിവാക്കാന്‍ ആരംഭിച്ചിട്ടുണ്ട്- ഡോ ഫിയോണ പറഞ്ഞു.
ബ്രിട്ടണില്‍ ഒമ്പത് ശതമാനം ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് അനുവദനീയമായതിലും കുടുതല്‍ അളവില്‍ മദ്യം കഴിക്കുന്നുണ്ടെന്ന് കഴിഞ്ഞ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യം കഴിക്കുന്നതു കൊണ്ടുണ്ടാകാവുന്ന ആപത്തുകളെ കുറിച്ച് ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ബോധവല്‍ക്കരണം വേണമെന്ന അഭിപ്രായത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍.
ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജനിക്കുന്ന 6000 കുഞ്ഞുങ്ങള്‍ക്ക് ഫേറ്റല്‍ 'ആള്‍ക്കൊഹോള്‍ സിന്‍ഡ്രം' എന്ന അപാകത ഉണ്ടാകുന്നുണ്ടെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭം ധരിച്ചിരിക്കുന്പോള്‍ മാതാവ്
മദ്യം ഉപയോഗിക്കുന്നത് മൂലമാണ് ഈ അസുഖം ഉണ്ടാകുന്നത്.
സ്ട്രോംഗസ്റ്റ് ബിയര്‍ നിരോധിച്ചു!
Posted by shaheer
on , under |
comments (0)
ബിയറടിച്ച് റോഡില്‍ വീഴാമെന്ന് കരുതിയ ബ്രിട്ടനിലെ കുടിയന്‍മാര്‍ക്ക് തിരിച്ചടി! ലോകത്തിലെ ഏറ്റവും സൂപ്പര്‍ സ്ട്രോംഗ് ബിയര്‍ ബ്രിട്ടന്‍ നിരോധിച്ചു. ബിയറിന്‍റെ വിപണനം മദ്യപാനം അധികമാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് മദ്യവ്യവസായ നിരീക്ഷകര്‍ മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈയടുത്താണ് 18.2 ശതമാനം ആല്‍ക്കഹോള്‍ ഉള്ള ബിയര്‍ ഒരു സ്കോട്ടിഷ് കമ്പനി പുറത്തിറക്കിയത്.
അധികം കഴിച്ചാല്‍ ഇഴഞ്ഞുപോകേണ്ടിവരും എന്ന വാചകത്തോടെയായിരുന്നു ബിയര്‍ പുറത്തിറക്കിയത്. ബിയര്‍ വിപണിയിലെത്തിയപ്പോള്‍ തന്നെ ആരോഗ്യവിദഗ്ദ്ധര്‍ ബിയറിനെതിരെ രംഗത്ത് വന്നിരുന്നു. ബ്രിട്ടനിലാണ് ഈ സൂപ്പര്‍സ്ട്രോംഗ് ബിയര്‍ ആദ്യം വിപണിയിലിറക്കിയത്. എന്തായാലും ലേബലിലെ വാചകങ്ങളെക്കുറിച്ചന്വേഷിച്ച സംഘം ബിയറിന് നിരോധനമേര്‍പ്പെടുത്തിയതോടെ കുടിയന്‍മാരുടെ പ്രതീക്ഷയെല്ലാം തകര്‍ന്നു.
സ്വതന്ത്രാന്വേഷണ സമിതിയായ ദി പോര്‍ട്ട്‌മാന്‍സ് ഗ്രൂപ്പ് ലേബലിലെ വാചകങ്ങള്‍ മദ്യപാനം വര്‍ധിപ്പിക്കുന്നതാണെന്ന് വിധിച്ചതാണ് ബിയര്‍ കമ്പനിക്ക് തിരിച്ചടിയായത്. 330 മില്ലി ലിറ്റര്‍ ബോട്ടിലില്‍ ആറ് യൂണിറ്റ് ആല്‍ക്കഹോളാണ് ചേര്‍ത്തിരിക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. ബിയര്‍ നിര്‍മ്മിച്ച ബ്ര്യൂഡോഗ് കമ്പനി ഗ്രൂപ്പിന്‍റെ നിയമങ്ങള്‍ ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനി വലുതായാലും ചെറുതായാലും നിയമവിരുദ്ധമായ വിപണനം അനുവദിക്കാനാവില്ല. ഭാവിയില്‍ ഈ ബിയര്‍ വിപണനം ചെയ്യാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി. എന്തായാലും ബ്രിട്ടനിലെ കുടിയന്‍മാര്‍ക്ക് വെള്ളമടിച്ച് വീലാകാന്‍ ഭാഗ്യമില്ല, അത്രതന്നെ!
എന്നാല്‍, നിരോധനം കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് കമ്പനി പറയുന്നത്. ബ്രിട്ടനിലെ നാലോ അഞ്ചോ ഷോപ്പുകളിലായി അഞ്ഞൂറ് ബോട്ടില്‍ മാത്രമാണ് വിറ്റത്. ഉത്പാദിപ്പിച്ചതിന്‍റെ 90 ശതമാനവും കയറ്റി അയച്ചതായി കമ്പനി വ്യക്തമാക്കി. എന്തായാലും മറ്റ് രാജ്യങ്ങളിലെ കുടിയന്‍മാര്‍ക്ക് ഇനി കുടിച്ച് മറിയാം!
തമാശകള്‍
Posted by shaheer
on , under |
comments (0)
മദ്യപാനം കുറയ്ക്കാന്‍
| |||
മദ്യക്കുപ്പിയില്‍ വീണുപോയ കേരളം!
Posted by shaheer
on , under |
comments (1)
പുതുവത്സരത്തെ ‘ലഹരിയോടെ’ വരവേല്‍ക്കാനായി വിദ്യാര്‍ത്ഥികളും തൊഴിലാളികളും മുതലാളിമാരും അടങ്ങുന്ന സമൂഹം കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലകളില്‍ ഒറ്റ ദിവസം ചെലവിട്ടത് 30 കോടി രൂപ! ഇത് പുതുവത്സരത്തലേന്നിന്റെ കണക്കാണെങ്കില്‍ ക്രിസ്തുമസിന്റെ തലേന്ന് വിറ്റഴിച്ചത് 28 കോടി രൂപയുടെ മദ്യമാണ്. തിരുവോണത്തലേന്നാവട്ടെ 34.13 കോടി രൂപയുടെ മദ്യമാണ് മലയാളി വാങ്ങിയത് അതായത്, ആഘോഷമേതായാലും മദ്യപാനം നടക്കണം!
ഈ കണക്കുകളെല്ലാം കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ! ഇതിനൊക്കെ പുറമെ കേരളത്തിലുള്ള 750 ഓളം ബാറുകളില്‍ നിന്നുള്ള മദ്യവും മലയാളികള്‍ തന്നെയാണ് കുടിക്കുന്നത്. പിന്നെ വ്യാജന്‍, കള്ളില്‍ മായം ചേര്‍ക്കുന്ന സ്പിരിറ്റ് അങ്ങനെ മറ്റൊരു വഴിക്കൂടെയും നമ്മള്‍ മദ്യവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. അതൊക്കെ പോരാഞ്ഞ്, “നല്ല സാധനം കഴിക്കണമെങ്കില്‍ പട്ടാളം വേണം” എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന എത്രയോ മലയാളികളുണ്ട്! ഉത്സവവും വിശേഷവുമൊന്നും കണക്കാക്കാതെ വിമുക്തഭടന്മാരുടെ ക്വോട്ടാ കാത്ത് കഴിയുന്ന വലിയൊരു മദ്യപ വിഭാഗത്തെയും നമുക്ക് അവഗണിക്കാന്‍ കഴിയില്ല.
അതായത്, മുമ്പ് വല്ലപ്പോഴും മാത്രം, അതും ഒതുക്കത്തില്‍ അല്‍പ്പം മദ്യം അകത്താക്കിയിരുന്ന മലയാളിക്ക് മദ്യത്തോടുള്ള സമീപനമേ മാറിപ്പോയി. എന്തിനേറെ, സിനിമയിലെ മദ്യപാനം വില്ലന്‍മാരുടെ മാത്രം കുത്തകയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നായകന്‍ ഫുള്‍ടൈം മദ്യപാനിയായി മദ്യക്കുപ്പിയെ വാഴ്ത്തുന്നത് നാം മോഹന്‍ലാല്‍ നായകനായ ഹലോ, ചോട്ടാമുംബൈ എന്നീ സിനിമകളില്‍ കണ്ടുകഴിഞ്ഞു.
ഇപ്പോള്‍ സ്കൂള്‍ കുട്ടികളുടെ സ്വകാര്യ ആഘോഷങ്ങള്‍ക്ക് പോലും മദ്യം അവിഭാജ്യ ഘടകമാണ്. പരസ്യമായി ഇത്തരം ശീലങ്ങളെ എതിര്‍ക്കുന്ന അപൂര്‍വമാളുകള്‍ക്ക് കുട്ടികളില്‍ നിന്നല്ല വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും അവയുടെ രാഷ്ട്രീയ ശാഖകളില്‍ നിന്നും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വെല്ലുവിളി നല്‍കാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ മിനക്കെടേണ്ടി വരികയുമില്ല.
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ കോളജ് വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്ന മറ്റാളുകളുടെയും കാര്യം പറയേണ്ടതില്ലല്ലോ. മരണം, പ്രസവം, പെണ്ണുകാണല്‍, വിവാഹം അങ്ങനെ വിശേഷം എന്തുമായിക്കൊള്ളട്ടെ, വിഷയം സന്തോഷമോ സന്താപമോ ആവട്ടെ, മദ്യക്കുപ്പിമേലുള്ള മലയാളിയുടെ പിടി മുറുകകയേ ഉള്ളൂ.
കേരള സമൂഹത്തില്‍ മദ്യത്തിന് ഇപ്പോള്‍ ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്. മദ്യപിക്കാം, എന്നാല്‍ അളവ് വിടരുത് എന്ന് പറയുന്ന അമ്മമാരും ഭാര്യമാരും അച്ഛന്മാരും സഹോദരന്മാരും ഇന്ന് നമുക്ക് അന്യമല്ല. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വില്‍പ്പനവഴിയും അല്ലാതെയും സര്‍ക്കാരിന് ലഭിക്കുന്ന ഭീമമായ നികുതി തുക സമൂഹത്തിലെ മദ്യ മാന്യത ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയുമില്ല.
അതായത്, ഒരു കുപ്പി മദ്യത്തിന് 200 ശതമാനത്തോളം വില്‍പ്പന നികുതിയാണ് നല്‍കേണ്ടി വരുന്നത്. ബിവറേജസ് വഴി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന റമ്മിന് യഥാര്‍ത്ഥത്തില്‍ 18-20 രൂപ വരെയാണ് ചെലവാകുന്നത്. റമ്മിലെ ശരാശരി മുന്തിയ ഇനത്തിന് 300 രൂപയും ഏറ്റവും കൂടിയ ഇനത്തിന് 800 രൂപയുമാണ് സര്‍ക്കാര്‍ വില. ഒരു കുപ്പി ബ്രാന്‍ഡി നിര്‍മ്മിക്കാന്‍ ശരാശരി 35 രൂപ മാത്രം ചെലവിടുമ്പോള്‍ ഇതിന്‍ മദ്യപാനി നല്‍കേണ്ടി വരുന്നത് 750 രൂപ വരെയാണ്. വിസ്കി ഒരു കുപ്പി നിര്‍മ്മിക്കാന്‍ ശരാശരി 40 രൂപ മാത്രമാണ് ചെലവ്. ഇത് മദ്യപിക്കുന്നവരുടെ കൈകളില്‍ എത്തുമ്പോള്‍ 1500 രൂപ വരെ ചെലവാകും!
അതായത്, കേരളത്തിലെ മദ്യപാന ശീലം ക്രിമിനല്‍ വാസന കൂട്ടുകയും സാമൂഹിക ബന്ധങ്ങളെ ശിഥിലമാക്കുകയും റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്താലും സര്‍ക്കാരിന് വിഷമിക്കേണ്ടതില്ല. ഓരോ മദ്യക്കുപ്പിയും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊന്‍മുട്ടയിടുന്ന താറാവാണ്.
ഒബാമയെവിടെ?
Posted by shaheer
on
Friday, January 8, 2010
, under |
comments (0)
മുസ്ലിം ലോകവും അമേരിക്കയും തമ്മിലുള്ള കലുഷിതമായ ബന്ധം മാറ്റിപണിയുമെന്ന ഒബാമയുടെ വാഗ്ദാനം 2010ല്‍ വിചാരണ ചെയ്യപ്പെടാന്‍ പോവുകയാണ്.ഏപ്രിലില്‍ അങ്കാറയിലും ജൂണില്‍ കൈറോയിലും ഒബാമ നല്‍കിയ പ്രതീക്ഷകള്‍ക്കും അമേരിക്കയുടെ യഥാര്‍ത്ഥ നയങ്ങള്ക്കുമിടയില്‍ അദ്ദേഹം എങ്ങനെ പാലം പണിയുമെന്ന് മുസ്ലിംകള്‍ ഉറ്റു നോക്കുന്നു.ഒരു കാര്യം തീര്‍ത്തു പറയാം.വരുന്ന ഒരു കൊല്ലക്കാലം, ചൈനയിലെ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ നിന്ന് തുടങ്ങി നിരവധിയിടങ്ങളില്‍ അമേരിക്കയുടെ വിദേശ നയം സ്ഫോടനാത്മകമായ വെല്ലുവിളി നേരിടാന്‍ പോവുകയാണ്.ഒബാമയുടെ വക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം അത്രയും വലുതാണ്.അവിടവിടങ്ങളിലായി വര്ഷിക്കാത്ത ചില കാര്‍േമഘങ്ങളെ സൃഷ്ടിക്കാന്‍ മാത്രമേ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളൂ.മഹാത്മജിക്ക് ലഭിക്കാത്ത നോബല്‍ സമ്മാനം നേടിയത് കൊണ്ടാരും അംഗീകരിക്കപ്പെടുന്നില്ല.ഒബാമ നല്‍കിയ പ്രതീക്ഷകള്‍ പരികണിക്കുമ്പോള്‍ കാര്യങ്ങള്‍ ഇത്ര ദയനീയമായ ഒരു ഘട്ടതിലെതുന്നത് അത്ബുതകരമാണ്.കൃത്യമായ നടപടികള്‍ ഒന്നുമില്ലാതെ ആത്മപ്രശംസപരമായ വാചക കസര്‍ത്ത്‌കള്‍ക്കിടയില്‍ അഭിരമിക്കുകയാണ് ഒബാമ.ഫലസ്തീനിലെയോ,ഇറാനിലെയോ,അഫ്ഗാനിലെയോ,ഇറാഖിലെയോ,സംഭവ വികാസങ്ങള്‍ക്ക് മാറ്റങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല.ഇതൊന്നും പോരെങ്കില്‍ ഒരു പുതിയ അക്രമമുഖം തുറക്കുകയന്‍ അമേരിക്ക.അല്ലങ്കില്‍ മറ്റൊരു നുണക്കഥ കൂടി.മറ്റൊരു മുസ്ലിം രാഷ്ട്രത്തിലേക്ക് കൂടി ഒളികണ്ണെറിഞ്ഞിരിക്കുകയാണ് ഈ വിരുതന്‍. യമനില്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു തുടങ്ങിയിരിക്കുന്നു.പ്രത്യേക സേന ആക്രമണം നടത്തിക്കഴിഞ്ഞു.അല്‍-കാഇദ തന്നെയാണ് ലക്‌ഷ്യം???? അതെ,ഒബാമയെന്ന "സമാധാനപ്രേമി" വീണ്ടും പരിഹാസ്യനാവുകയാണ്.













